covid

കൊച്ചി: മൂന്നാം തരംഗത്തിന്റെ സൂചന വ്യക്തമാക്കി കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 12 കവിഞ്ഞു. ഇന്നലെ 2352 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതിൽ 8 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 2301 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 42 പേർക്കും രോഗം സ്ഥിരീകരിച്ചു.

പ്രതിദിനനിരക്ക് 50 ന് മുകളിൽ

• നെല്ലിക്കുഴി .................69

• തൃക്കാക്കര...................61
• പള്ളിപ്പുറം......................57
• വടക്കേക്കര....................57
• തൃപ്പൂണിത്തുറ............50
• പായിപ്ര ....................... 50

5ൽ താഴെ

ഇലഞ്ഞി, എടക്കാട്ടുവയൽ, ഐക്കാരനാട്, തിരുമാറാടി, തുറവൂർ, അശമന്നൂർ, മഞ്ഞപ്ര, കീരംപാറ, പനമ്പള്ളി നഗർ, അയ്യപ്പൻകാവ്, എളംകുളം, കരുവേലിപ്പടി, പാമ്പാകുട, പൂണിത്തുറ.


 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്..............................12.05 ശതമാനം

 ഇന്നലെ രോഗമുക്തി നേടിയവർ..................... 1151

 പുതുതായി നിരീക്ഷണത്തിൽ........................... 2555

 രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ....... 19243