പറവൂർ: എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിനു പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജറും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയനെ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബി സുഭാഷ് പൊന്നാട നൽകി ആദരിച്ചു. മുൻ മാനേജറും യൂണിയൻ പ്രസിഡന്റുമായ സി.എൻ. രാധാകൃഷ്ണനെ സ്കൂൾ പി.ടി.എ കമ്മിറ്റിയഗം കണ്ണൻ കുട്ടുകാട് പൊന്നാട നൽകി ആദരിച്ചു. ചടങ്ങിൽ യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.