കൊച്ചി: സംസ്‌കൃതഭാഷാ പ്രചാരണത്തിനായി ഒരു മാസം നീളുന്ന കർമ്മപരിപാടി ആവിഷ്‌കരിച്ച് തെക്കൻചിറ്റൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലെയും കർത്തേടം സേക്രഡ് ഹാർട്ട് യു.പി സ്‌കൂളിലെയും സംസ്‌കൃതക്ലബ്ബുകൾ. ഔദ്യോഗിക ഉദ്ഘാടനം എന്ന നിലയിൽ ഒളിമ്പിക്‌സ് പ്രതിഭകൾക്ക് സംസ്‌കൃത ഭാഷയിൽ വിജയാശംസ നേരാൻ പ്രേരിപ്പിക്കുകയാണ് ക്ലബ്ബുകൾ. കാമ്പയിൻ ഉദ്ഘാടനം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷിന്റെ പിതാവ് പി.ആർ രവീന്ദ്രൻ നിർവഹിച്ചു. ഒളിമ്പിക്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കോഓർഡിനേറ്റർ സജീവ് ആശംസയർപ്പിച്ചു. സംസ്‌കൃത അദ്ധ്യാപക ദമ്പതികളായ സെന്റ് മേരീസ് യുപി സ്‌കൂളിലെ അഭിലാഷ്. ടി. പ്രതാപും സേക്രഡ് ഹാർട്ട് യു.പി സ്‌കൂളിലെ ശാരി ദാസുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. സെന്റ് മേരീസ് പ്രധാനാദ്ധ്യാപകൻ ആന്റണി വി.എക്‌സ്, കർത്തേടം സ്‌കൂൾ പ്രധാനാദ്ധ്യാപിക ജയ ജോസഫ് എന്നിവർ പൂർണ പിന്തുണ നൽകി.