കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് അമൃത മഹോത്സവം എന്നപേരിൽ ജില്ലാ ഭരണകൂടം വിപുലമായ പരിപാടികൾ നടത്തും. വിദേശാധിപത്യത്തിന് എതിരെയുള്ള ചെറുത്ത് നിൽപ്പ് എന്ന വിഷയത്തിൽ ഫോർട്ടുകൊച്ചിയിലെ 145 വർഷം പഴക്കമുള്ള ജയിലറകളെക്കുറിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പും ഗാന്ധിജിയും കേരളത്തിലെ സ്വാതന്ത്യ സമര പ്രക്ഷോഭങ്ങളും എന്ന വിഷയത്തിൽ പുരാവസ്തുവകുപ്പും പരിപാടികൾ അവതരിപ്പിക്കും. ഗാന്ധിജിയുടെ ആലുവ യു.സി കോളേജ് സന്ദർശനം, പാലിയം സത്യാഗ്രം, അയിത്തോച്ചാടന പ്രസ്ഥാനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ പറഞ്ഞു.