കൊച്ചി: ഓണാഘോഷം പ്രമാണിച്ച് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുന്നതിനും എക്‌സൈസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ലാതലത്തിൽ എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുളള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 04842390657, 9447178059, അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്) : 04842397480, 9496002867, ജില്ലാ കൺട്രോൾ റൂം 04842390657, 9447178059.