scholarship-

കൊച്ചി: കൊച്ചി ആസ്ഥാനമായ ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്‌ഫോം വിദ്യാർത്ഥികൾക്ക് വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്ന് 10,000 രൂപയുടെ സ്‌കോളർഷിപ്പ് നൽകും. സംസ്ഥാന, സി.ബി.എസ്‌.ഇ , ഐ.സി.എസ്.ഇ സിലബസുകളിൽ അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുക. ഈ അദ്ധ്യയന വർഷം 10,000 രൂപ വീതമാണ് ലഭിക്കുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂലായ് 31. യോഗ്യതാ പരീക്ഷ ആഗസ്റ്റ് 15 ന് ഓൺലൈനിൽ നടക്കും. 18 ന് വിജയികളെ പ്രഖ്യാപിക്കും. https://edronalearning.com/scholarship എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.