കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിൽ ആരംഭിച്ച പാരന്റിംഗ് ക്ലിനിക്കുളുടെ സേവനം കൂടുതൽ ജനകീയമാക്കുന്നതിനായി പഞ്ചായത്ത് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. കൂടുതൽ സേവനം ഉറപ്പാക്കുന്നതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ് , സൈക്കോളജിസ്റ്റ് എന്നിവരെ ഉൾക്കൊള്ളിച്ച് പാനൽ തയ്യാറാക്കും. ഓരോ സിറ്റിംഗിനും ഹോണറേറിയം വകുപ്പിൽ നിന്ന് നൽകും. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ dcpulocker@gmail.com എന്ന ഇ മെയിലിലേക്ക് ആഗസ്റ്റ് 10 നകം അയയ്ക്കണം. വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്: 8281899466.