കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ മദ്രസ പൊളിക്കുന്നതിനായി അധികൃതർ നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേചെയ്തു. നോട്ടീസിനെതിരെ അൽ മദ്രസുള്ള ഉലൂമിയ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. ലക്ഷദ്വീപിന് ബാധകമായ 1965 ലെ ലാൻഡ് റവന്യു നിയമപ്രകാരം ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത്തരത്തിൽ നോട്ടീസ് നൽകാൻ ഡെപ്യൂട്ടി കളക്ടർക്ക് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യത്തിൽ ഹർജിക്കാർ നൽകിയ നിവേദനം ലക്ഷദ്വീപ് ഭരണകൂടം പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഹർജിയിൽ അധികൃതരുടെ വിശദീകരണവും തേടിയിട്ടുണ്ട്. അതുവരെ മദ്രസ പൊളിക്കാൻ നടപടി സ്വീകരിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.