കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന്റെ ഇടപെടലിനെ തുടർന്ന് പ്രദേശത്ത് കഴിഞ്ഞ പതിനഞ്ച് വർഷമായിയുള്ള വെള്ളകെട്ടിന് പരിഹാരമായി.

റോഡിന് വശത്തായി നിർമ്മിക്കുന്ന ഓടയുടെ നിർമ്മാണവുമായി ബന്ധപെട്ട് സ്വകാര്യസ്ഥലം ഉടമയുമായി തർക്കം നിലനിന്നതിനാലാണ് വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയാതിരുന്നത്. ഇപ്പോൾ 20 ലക്ഷം രൂപ മുടക്കി പൊതുമാമത്ത് വകുപ്പാണ് വെള്ളകെട്ടുളള ഭാഗം കട്ടനിരത്തി ഡ്രൈനേജും ഓടയും നിർമ്മിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച് മണിക്കൂറുകളോളം നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്.

പി.ഡബ്ല്യു.ഡി അസി.എക്സിക്യുട്ടീവ് ഷാജീവ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷറഫിയ കെ.കെ നാസർ,മുൻ പഞ്ചായത്ത് അംഗം ഷിഹാബ് ജയൻ ഷിഹാബ് തുടങ്ങിയവർ പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകി.