കളമശേരി: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷങ്ങളുടെ പ്രാരംഭം വിളംബരം ചെയ്യുന്ന പീതപതാക ഗുരുപൂജയോടെ മഞ്ഞുമ്മൽ എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് അനിൽകുമാർ ഉയർത്തി. വൈസ് പ്രസിഡന്റ് സുജാത മനോഹരൻ, യൂണിറ്റ് കൺവീനർമാരായ സതി വിജയൻ , ശോഭിനി സുബ്രഹ്മണ്യൻ, ജോയിന്റ് കൺവീനർ സിന്ധു ശ്രീനിവാസൻ, സ്ഥാപക നേതാക്കളായ ദേവദാസ്, ചന്ദ്രസേനൻ, അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.