kuzhi
ദേശീയപാതയിലെ കുഴികൾ വടയമ്പാടി വായനശാല പ്രവർത്തകർ അടയ്ക്കുന്നു

കോലഞ്ചേരി: കനത്ത മഴയിലുണ്ടായ ദേശീയപാതയിലെ കുഴികൾ വടയമ്പാടി വായനശാല പ്രവർത്തകർ അടച്ചു കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പത്താംമൈൽ ഇറക്കത്തിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ അപ്രതീക്ഷിതമായി കുഴികൾ രൂപപ്പെട്ടത്. ഗതാഗത തടസത്തിന് കാരണമായതോടെയാണ് കുഴികൾ മൂട‌ിയത്. പ്രസിഡന്റ് എം.എസ് മുരളീധരൻ നേതൃത്വം നൽകി.