അങ്കമാലി: ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയ മഞ്ഞപ്ര സ്വദേശി എൽദോസ് പാപ്പച്ചനെ ഡി.വൈ.എഫ്.ഐ ആദരിച്ചു. മുപ്പത് സെക്കൻറിൽ അൻപത്തിയഞ്ച് ക്ലാപ്പ് പുഷ് അപ്പ് അടിച്ചാണ് റെക്കോഡ്സിൽ ഇടം നേടിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ ഷാജൻ മെമന്റോ നൽകി. ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗീസ്, ഐ.പി. ജേക്കബ്, സി.വി.അശോക് കുമാർ, എൽദോ ബേബി, റിൻസൺ ജോസ് എന്നിവർ പങ്കെടുത്തു.