sujatha
സുജാത മാധവ്ചന്ദ്രൻ

കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ ഡൗൺടൗണിന്റെ പ്രസിഡന്റായി സുജാത മാധവ് ചന്ദ്രനും സെക്രട്ടറിയായി മേജർ സൂസിപോളും സ്ഥാനമേറ്റു. ചടങ്ങിൽ ഗായകൻ എം.ജി. ശ്രീകുമാർ, തേവര എസ്.എച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പള്ളി എന്നിവർക്ക് ഓണറേറി മെമ്പർഷിപ്പ് നൽകി. റോട്ടറി ഇന്റർനാഷണൽ ഫൗണ്ടേഷന്റെ എൻഡോവ്‌മെന്റ് മേജർ ഗിഫ്റ്റ് അഡ്വൈസറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഗവർണർ ആർ. മാധവ് ചന്ദ്രനെ ആദരിച്ചു. സ്ത്രീശാക്തീകരണത്തിനും ശിശുക്ഷേമത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് സുജാത മാധവ് പറഞ്ഞു. ഫോർട്ട്കൊച്ചിയിലെ ശിശു വിഭാഗം ഐ.സി.യു, വൈപ്പിനിൽ സ്ത്രീകൾക്കായി തൊഴിൽനൈപുണ്യ വികസന പരിപാടി, സൗജന്യ ഡയാലിസിസ്, കടമക്കുടിയിൽ ക്ഷേമപദ്ധതികൾ തുടങ്ങിയവ ഈവർഷം പൂർത്തീകരിക്കും.