കൊച്ചി: ഇടപ്പള്ളി മുതൽ ഫോർട്ടുകൊച്ചിവരെ ഒപ്ടിക്കൽ ഫൈബർ കേബിൾ വലിക്കുന്നതിന് സ്വകാര്യ ഇന്റർനെറ്റ് കമ്പനികൾക്ക് മേയറും കൂട്ടാളികളും കൊവിഡിന്റെ മറവിൽ 15 കോടി രൂപയുടെ ടെൻഡറിന് അനുമതി നൽകിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നില്പുസമരം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി ഉദ്ഘാടനം ചെയ്തു. എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുധ ദിലീപ്, ടി. പദ്മകുമാരി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, യുവമോർച്ച ജില്ലാ സെക്രട്ടറി അശ്വിൻ ജോസഫ്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് ജസ്റ്റസ്, യുവമോർച്ച മണ്ഡലം സെക്രട്ടറി അരുൺ, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.