അങ്കമാലി: സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബസിന്റെ ഡമ്മിമാതൃക ചുമന്ന് പ്രതിഷേധധർണ നടത്തി. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പലിശരഹിത വായ്പ നൽകുക, ബസ് ചാർജ് വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി. ജിബി അദ്ധ്യക്ഷത വഹിച്ചു. ബി.ഒ. ഡേവീസ്, ജോളി തോമസ്, കെ.വി. ജോജി എന്നിവർ പ്രസംഗിച്ചു.