പറവൂർ: മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസംവിധാനമൊരുക്കി. മാഞ്ഞാലി യു.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ടിവിയും മൊബൈൽ ഫോണുകളും നൽകി. വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് നബീൽ, സോളമൻ, അനീഷ്, അരുൺ,വിഷ്ണു എന്നിവർ പങ്കെടുത്തു.