bms-ksrtc
കെ.എസ്.ടി എംപ്ലോയീസ് സംഘ് പറവൂർ ഡിപ്പോയിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ജി. അജികുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: മുഖ്യമന്ത്രി വാക്കുപാലിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, നിയമവിരുദ്ധ ഡ്യൂട്ടിസമ്പ്രദായം പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) പറവൂർ ഡിപ്പോയിൽ പ്രതിഷേധസമരം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ജി. അജികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സുധീർ, സെക്രട്ടറി കെ.എസ്. ജയചന്ദ്രൻ, പി.പി. മനോജ്‌, എം.ആർ. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.