പറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പറവൂർ സബ് ഗ്രൂപ്പിൽ നടക്കുന്ന അഴിമതിയും ഉദ്യോഗസ്ഥരുടെ അവിശുദ്ധ ഇടപാടുകളും വിജിലൻസ് അന്വേഷിക്കണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ആവശ്യപ്പെട്ടു. അഴിമതിയെ എതിർക്കുന്ന ജീവനക്കാരെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെെ എംപ്ളോയീസ് സംഘ് പറവൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ജില്ലാ ട്രഷറർ ശ്യാംജിത്ത്, മേഖല സെക്രട്ടറി സി.എസ്. സുബിൻ, ഡി. മനോജ്കുമാർ എന്നിവർ സംസാരിച്ചു.