പറവൂർ: പെൺജീവിതത്തിന്റെ കരുതലുകൾ എന്ന വിഷയത്തിൽ പെരുവാരം വൈ.എം.എ ലൈബ്രറിയിൽ നടന്ന സ്നേഹഗാഥ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. അഡ്വ. രശ്മി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. എ.എസ്. അംബിക മുഖ്യപ്രഭാഷണം നടത്തി. ആർ. ഗോപാലകൃഷ്ണപിള്ള, ബിന്ദു ബാബി എന്നിവർ സംസാരിച്ചു.