പറവൂർ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി ഡി.വൈ.എഫ്.ഐ അണ്ടിപ്പിള്ളിക്കാവ് ഈസ്റ്റ്, വെസ്റ്റ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. അഖിൽ ബാവച്ചൻ, കെ.സി. സാബു, ഇ.ബി. സന്തു, കെ.എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.