കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകുല്യങ്ങളായ തൊഴുത്ത്, ആട്ടിൻകുട്, കോഴിക്കൂട്, തീറ്റപ്പുൽകൃഷി, അസോള ടാങ്കുകൾ, കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ്, കിണർ, കിണർ റീചാർജിംഗ്, കുളം നിർമ്മാണം എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 15 ന് മുമ്പായി അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.