award

കളമശേരി: കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയിക്ക് മുംബയ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബെസ്റ്റോ എഡ്യുട്രെക്‌സ് ഇന്റർനാഷണൽ നൽകുന്ന 'ഗ്ലോബൽ എമിനെൻസ്- 2021' പുരസ്‌കാരം ലഭിച്ചു. പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് ഗെയ്മിഫിക്കേഷനിലും വിർജീനിയ സർവ്വകലാശാലയിൽ നിന്ന് ഡിസൈൻ തിങ്കിംഗിലും സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയ ഡോ. മനു അംഗീകൃത ജേണലുകളിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളുടേയും ഏഴ് പുസ്തകങ്ങളുടെയും രചയിതാവാണ്. ഇന്ത്യയിലും വിദേശത്തുമായി ഗെയ്മിഫിക്കേഷനുമായി ബന്ധപ്പെട്ട് 75- ലധികം അന്താരാഷ്ട്ര, ദേശീയ സെഷനുകൾ ഡോ. മനു മെൽവിൻ ജോയ് നയിച്ചിട്ടുണ്ട്.