പറവൂർ: ആരോഗ്യം മണ്ണിനും മനുഷ്യനും എന്ന വിഷയത്തിൽ അഗ്രി ജേർണലിസ്റ്റ് ഷബിൽ കൃഷ്ണൻ കോട്ടുവള്ളിയിലെ കർഷകർക്ക് പരിശീലനം നൽകി. ഉണങ്ങിയ ഇലകളും ചാണകവും ഗോമൂത്രവും ശർക്കരയും ചേർത്തു തയാറാക്കുന്ന അമൃത് മിട്ടി ഉണ്ടാക്കുന്നതിലായിരുന്നു പരിശീലനം. പാരിസ്ഥിതിക കൃഷിയിലൂടെ മനുഷ്യന്റെ ആരോഗ്യവും ആയുസും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ പ്രകൃതികൃഷിപദ്ധതി പ്രകാരം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്ന് കൂനമ്മാവ് സെന്റ് ജോസഫ് ബോയിസ് ഹോമിലെ തളിർ എഫ്.ഐ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, പഞ്ചായത്തംഗം സുമയ, ഫാ. സംഗീത് ജോസഫ്, കൃഷി ഓഫീസർമാരായ കെ.സി. റെയ്‌ഹാന. എസ്.കെ. ഷിനു, സന്ധ്യ, സ്മീവി, കർഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.