അങ്കമാലി: കെ.എസ്.കെ.ടി.യു, പി.കെ.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. തൊഴിലാളികളുടെ കൂലി ജാതി അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന കേന്ദ്ര ഗവ. നയത്തിനെതിരെ നടന്ന സമരം പി.കെ.എസ് ഏരിയ സെക്രട്ടറി കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. കെ.ഐ. കുരിയാക്കോസ്, കെ.കെ. താരുക്കുട്ടി, കെ.കെ. മാർട്ടിൻ, പി.എ. അനീഷ് എന്നിവർ പ്രസംഗിച്ചു.