കോലഞ്ചേരി: മഴുവന്നൂർ പബ്ലിക് ലൈബ്രറി സ്ത്രീസുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഉമാമഹേശ്വരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.വി. വർക്കി അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.കെ. അനിൽകുമാർ, പഞ്ചായത്തംഗം നിജ ബൈജു, കെ.സി. സുജാത, ശശികല ഷാജി, അല്ലി ബേബി തുടങ്ങിയവർ സംസാരിച്ചു.