hindu-aikya-vedhi

കൊച്ചി: എസ്.സി, എസ്.ടി ഫണ്ട് തിരിമറിയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കേന്ദ്രങ്ങളിൽ ജൂലായ് 30ന് പന്തംകൊളുത്തി സായാഹ്നധർണ നടത്തും. ലംപ്‌സം ഗ്രാൻഡ് 1000 രൂപയാക്കുക, എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം നിർമിക്കുക, എസ്.സി, എസ്.ടി ഫണ്ട് യഥാസമയം വിനിയോഗിക്കുക, കോളനി നവീകരണ പദ്ധതികൾ ആവിഷ്‌കരിക്കുക, കോളനികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്യുക, കോളനികളിൽ വൈഫൈ കണക്ഷൻ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുക. ധർണ സമുദായ സംഘടനാ നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എം.സി.സാബു ശാന്തി അറിയിച്ചു.