അങ്കമാലി: മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരത്തിനാധാരമായ ആവശ്യങ്ങൾ അംഗീകരിച്ച സർക്കാരിനെ മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും മാതൃഭാഷയിലാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഓൺലൈനിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് മൂക്കന്നൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി. രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ ഡോ.വി.പി. മാർക്കോസ്, ജില്ലാ കൺവീനർ കെ.കെ. സുരേഷ്, സജീവ് അരീക്കൽ, എ. സെബാസ്റ്റ്യൻ, കാലടി എസ് മുരളീധരൻ, മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ആഗസ്റ്റ് 2 മുതൽ 6 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് ജില്ലയിൽ നിന്ന് 15 പ്രതിനിധികളെ തിരഞ്ഞെടുത്തു.