കുറുപ്പംപടി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിലെ ജാതിവ്യവസ്ഥ ഒഴിവാക്കി താന്ത്രിക പൂജാവിധികളിൽ പ്രാവീണ്യമുള്ള യോഗ്യരായവർക്ക് അവസരം നൽകുക, കോടതിവിധി നടപ്പാക്കുക, ദേവസ്വം ബോർഡിന്റെ പിടിവാശി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും വൈദിക യോഗം അംഗങ്ങളുടെ അപേക്ഷകൾ മലയാള ബ്രാഹ്മണൻ അല്ലെന്ന കാരണത്താൽ തിരസ്കരിച്ചതിനെതിരെയും എസ്.എൻ.ഡി.പി വൈദിക യോഗം കുന്നത്തുനാട് യൂണിയന്റെ പ്രതിഷേധം നാളെ വൈകിട്ട് നാലുമണിക്ക് പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു മുൻപിൽ നടക്കും. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പരിധിയിലുള്ള മുഴുവൻ വൈദികരും സമരത്തിൽ പങ്കെടുക്കും.