a-d-sujil

കളമശേരി: കൃഷി വകുപ്പിന്റെ കേരകേരളം സമൃദ്ധകേരളം പദ്ധതിയിലെ തെങ്ങിന്‍ തൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ നിർവഹിച്ചു.
10 സെന്റ് ഭൂമി ഉള്ളവർക്ക് ഏഴ് തൈകൾഎന്ന നിരക്കിൽ കൈവശം ഉള്ള സ്ഥലത്തിന്റെ വിസ്തീർണത്തിന് അനുസരിച്ച് തെങ്ങിൻ തൈകൾ കൃഷിഭവനിൽ നിന്ന് ലഭിക്കും. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെരീഫ്, ദിവ്യാനോബി കൗൺസിലർമാരായ വി.എ. ജെസ്സി, നെസ്സി സാബു , സരിതാ പ്രസിദൻ കൃഷി ഓഫീസർ അഞ്ചു മറിയം എന്നിവർ പങ്കെടുത്തു.