ആലുവ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് ആലുവ ബാങ്ക് കവലയിൽ സംഘടിപ്പിച്ച നിൽപ്പുസമരം സി.പി.ഐ എം.എൽ (റെഡ്സ്റ്റാർ) പി.ബി അംഗം പ്രൊഫ. പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. എ.പി. പോളി അദ്ധ്യക്ഷത വഹിച്ചു. എം.സി.പി.ഐ (യു) ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ, പി.എം. ജോർജ്, കെ.എ. ജോൺസൺ, എം.പി. ജോർജ്, വി.ജി. മനോഹരൻ, ഇ.കെ. ഉണ്ണി എന്നിവർ സംസാരിച്ചു.