ഫാക്ടിൽ കരാർ തൊഴിലാളികൾ നടത്തുന്ന സമരം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

ഇന്ത്യയിലെ മറ്റ് കമ്പനികളിലേക്കാൾ ഉയർന്ന വേതനമാണ് യൂണിയനുകൾ ആവശ്യപ്പെടുന്നതെന്നും കമ്പനിക്ക് രണ്ട് മാൻപവർ ഏജൻസികളുമായി കരാറുണ്ട്. കരാർ പ്രകാരം ജോലിക്ക് കയറാൻ വരുന്നവരെ തടസപ്പെടുത്തുന്നതിനാൽ ഉത്പാദനത്തെ ബാധിച്ചു. കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പറയുന്നവരെ മാത്രമേ ജോലിചെയ്യാൻ അനുവദിക്കൂ എന്ന നിലപാട് ശരിയല്ലെന്നും ഫാക്ട് അധികൃതർ പറഞ്ഞു.