മൂവാറ്റുപുഴ : മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് മിന്നും വിജയം. നൂറു ശതമാനം കുട്ടികളും വിജയിച്ചു. 296 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 110 കുട്ടികൾ ഫുൾ എപ്ലസ് നേടി. ബാക്കി കുട്ടികൾ ഉന്നതനിലവാരത്തിൽ വിജയിക്കുകയും ചെയ്തു. എല്ലാവരും ഉപരിപഠനത്തിന് ഉന്നതനിലവാരത്തിൽ യോഗ്യത നേടി. 116 പേർ കൊമേഴ്സ് വിഭാഗത്തിലും 180 പേർ സയൻസ് വിഭാഗത്തിലും പരീക്ഷ എഴുതി. കൊമേഴ്സ് വിഭാഗത്തിലെ 116 പേരും, സയൻസ് വിഭാഗത്തിൽ 180 പേരും വിജയികളായി. കൊമേഴ്സ് വിഭാഗത്തിൽ 40 പേർക്കും സയൻസ് വിഭാഗത്തിൽ70 പേർക്കും ഉൾപ്പടെ 110 പേർ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി.1197 മാർക്ക് വാങ്ങിയ അന്നജിജു കൊമേഴ്സ് വിഭാഗത്തിൽ മിന്നുന്ന വിജയം നേടിയപ്പോൾ 1194 മാർക്ക് വാങ്ങി വിജയിച്ച ശില്പ ലാൽ സയൻസ് വിഭാഗത്തിൽ തിളങ്ങി. പ്രിൻസിപ്പൽ സിനി എം.എസ്നേയും മറ്റ് അദ്ധ്യാപകരേയും സ്കൂൾ മാനേജർ വി.കെ. നാരായണൻ, യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, പി ടി എ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു .