p-rajeev
കുന്നുകര സർവീസ് സഹകരണബാങ്ക് സഹകാരികൾക്ക് ഏർപ്പെടുത്തിയ അപകട ഇൻഷ്വറൻസ് തുക വാഹനാപകടത്തിൽ മരണമടഞ്ഞ പുതുശേരി മാർട്ടിന്റെ കുടുംബത്തിന് മന്ത്രി പി. രാജീവ് കൈമാറുന്നു

നെടുമ്പാശേരി: കുന്നുകര സർവീസ് സഹകരണബാങ്ക് സഹകാരികൾക്ക് ഏർപ്പെടുത്തിയ അപകട ഇൻഷ്വറൻസ് തുക വാഹനാപകടത്തിൽ മരണമടഞ്ഞ പുതുശേരി മാർട്ടിന്റെ കുടുംബത്തിന് മന്ത്രി പി. രാജീവ് കൈമാറി. ഇഫ്‌കോ ടോക്കിയോ ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് സൗജന്യമായി അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തിയിരുന്നു.

ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. കാസിം, സി.എം. വർഗീസ്, കെ.സി. ജയകുമാർ, കെ.എസ്. ഷിയാസ് എന്നിവർ സംസാരിച്ചു.