pluse-two-result

കൊച്ചി: കൊവിഡിലും തളരാതെ തുടർച്ചയായി രണ്ടാം തവണയും പ്ലസ്ടു പരീക്ഷയിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്. 91.11 ശതമാനം വിജയത്തോടെയാണ് ജില്ലാ സംസ്ഥാനത്ത് ഒന്നാമത് എത്തിയത്. കഴിഞ്ഞവർഷം 89.02 ആയിരുന്നു വിജയ ശതമാനം. 2019ൽ 85.85 ശതമാനത്തോടെ നാലാം സ്ഥാനത്തായിരുന്നു ജില്ല.

ജില്ലയിലെ സ്കൂളുകളുടെ എണ്ണം- 201

ഈ വർഷം

പരീക്ഷ എഴുതിയവർ- 31806

ഉപരിപഠനത്തിന് യോഗ്യത നേടിയവർ-28980

എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ- 5170

കഴിഞ്ഞ വർഷം

പരീക്ഷ എഴുതിയവർ-31700

ഉപരിപഠനത്തിന് യോഗ്യത നേടിയവർ-282200

എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ-1909

വൊക്കേഷണൽ ഹയർസെക്കൻഡറി
പരീക്ഷ എഴുതിയവർ-1624
പാർട്ട് ഒന്നും രണ്ടും മൂന്നിലും വിജയിച്ചവർ-1237
വിജയ ശതമാനം- 76.17

ടെക്നിക്കൽ സ്കൂൾ

93.24 ശതമാനം വിജയത്തോടെ ടെക്‌നിക്കൽ ഹയർസെക്കൻഡറി വിഭാഗവും സംസ്ഥാനത്ത് ഒന്നാമതെത്തി. കഴിഞ്ഞവർഷം 85 ശതമാനത്തോടെയായിരുന്നു വിജയം. പരീക്ഷയെഴുതിയ 355 കുട്ടികളില്‍ 331 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്തൊട്ടാകെ 71 പേരാണ് എപ്ലസ് നേടിയത്. ഇതിൽ 38 വിദ്യാർഥികളും എറണാകുളം ജില്ലയിലാണ്.

ഓപ്പൺ വിഭാഗം

ഓപ്പൺ വിഭാഗത്തിൽ പരീക്ഷയെഴുതിയ 2100 പേരിൽ 1305 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 62.14. 37 പേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി. കഴിഞ്ഞവർഷം 51.77 ആയിരുന്നു വിജയ ശതമാനം. 2401 പേര്‍ പരീക്ഷയെഴുതിയതില്‍ 1243 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഒമ്പതുപേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടുകയും ചെയ്തു.

നൂറു ശതമാനം

ജില്ലയിൽ സ്‌പെഷ്യൽ സ്‌കൂൾ ഉൾപ്പടെ 22 സ്‌കൂളുകൾ ഹയർസെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. 10 എയ്ഡഡ് സ്‌കൂളും 11 അൺ എയ്ഡഡ് സ്‌കൂളും ഉൾപ്പടെയാണിത്.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്

മൂവാറ്റുപുഴ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്

എറണാകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ്

പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്

കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്

ആലുവ എസ്.എൻ.ഡിപി എച്ച്.എസ്.എസ്

മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ജി.എച്ച്.എസ്.എസ്

കളമശ്ശേരി രാജഗിരി എച്ച്.എസ്.എസ്

മൂവാറ്റുപുഴ നിർമല ഇ.എം.എച്ച്.എസ്.എസ്

ആലുവ നിർമല ഇ.എം.എച്ച്.എസ്.എസ്

തൃക്കാക്കര മേരി മാതാ ഇ.എം.എച്ച്.എസ്.എസ്

കാരണക്കോടം സെന്റ് ജൂഡ് ഇ.എം.എച്ച്.എസ്.എസ്

തൃക്കാക്കര ഹിൽവാലി എച്ച്.എസ്.എസ്

കൂനമ്മാവ് സെന്റ് ജോസഫ് എച്ച്.എസ്.എസ്

കൂത്താട്ടുകുളം ബാപ്പുജി ഇ.എം.എച്ച്.എസ്.എസ്

മാന്നൂർ ഗാർഡിയന്‍ എയ്ഞ്ചല്‍ ഇ.എം.എച്ച്.എസ്.എസ്

ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസ്

അങ്കമാലി ഡിപോൾ ഇ.എം.എച്ച്.എസ്.എസ്

ചെങ്കൽ സെന്റ് ജോസഫ് എച്ച്.എസ്.എസ്

കദളിക്കാട് വിമലമാതാ എച്ച്.എസ്.എസ്

കിടങ്ങൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ്

മാണിക്യമംഗലം സെന്റ് ക്ലയർ ഓറൽ സ്‌കൂൾ ഫോർ ദി ഡെഫ്