മൂവാറ്റുപുഴ: മുളവൂർ മറ്റനായിൽ സുനിലിന്റെയും അജിതയുടെയും ഇരട്ടകുട്ടികളായ അർഷയ്ക്കും അഷ്‌നയ്ക്കും പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ്. സയൻസ് വിഭാഗത്തിലാണ് ഇരുവരും വിജയം കൈവരിച്ചത്. പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരും. തുടർ പഠനത്തിന് പാരാമെഡിക്കൽ കോഴ്‌സിന് ചേരാനാണ് ഇവരുടെ ആഗ്രഹം. ഇവരുടെ ഏക സഹോദരൻ വിഷ്ണു ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ചൻ സുനിൽ ഓട്ടോമോട്ടീവ് പെയിന്ററും അമ്മ അജിത അങ്കണവാടി അദ്ധ്യാപികയുമാണ്.