കൊച്ചി: ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കണക്കിലെടുത്ത് നഗരാസൂത്രണത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. കോർപ്പറേഷന്റെ അക്കാഡമിക് വിഭാഗമായ സിഹെഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ സെപ്റ്റ് സർവകലാശാലയുമായി സഹകരിച്ച് ജർമ്മൻ സാങ്കേതിക ഏജൻസിയായ ജി.ഐ.ഇസഡിന്റെ സഹായത്തോടെയാണ് പരിപാടി. നഗരാസൂത്രണ വിദഗ്ദ്ധകൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. അഞ്ച് ടെക്‌നിക്കൽ സെഷനുകളിലായി ആഗോള നഗരാസൂത്രണ വിദഗ്ദ്ധരായ 20 പേർ നേതൃത്വം നൽകുന്നു.