കളമശേരി: എടയാർ വ്യവസായ മേഖലയിൽനിന്ന് ഏലൂർ പ്രദേശത്തേക്ക് വ്യാപിക്കുന്ന രൂക്ഷമായ ദുർഗന്ധവും പുകയും വരുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏലൂർ ഈസ്റ്റേൺ റെസിഡൻസ് അസോസിയേഷൻ ഇന്ന് വൈകിട്ട് 4.30ന് പ്രതിഷേധധർണ നടത്തും. ടി.സി.സി സ്റ്റോറിന് സമീപം നടക്കുന്ന ധർണ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.