hp

കൊച്ചി: ഓണക്കാല ഓഫറുകളുമായി ഹിന്ദുസ്ഥാൻ പെട്രോളിയം കൊച്ചി റീജിയൺ എൽ.പി.ജി വിഭാഗം. 5, 14.2, 19 കിലോകളിലുള്ള ഗ്യാസ് സിലിണ്ടറുകളുടെ പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്കും സെക്കൻഡ് സിലണ്ടർ എടുക്കുന്നവർക്കും പുതിയ ഗ്യാസ് സ്റ്റൗ വാങ്ങുന്നവർക്കും മാറ്റി വാങ്ങുന്നവർക്കും നിരവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അംഗീകൃത എച്ച്.പി ഏജൻസികളിൽ നിന്ന് ഒക്ടോബർ 27വരെ സാധനങ്ങൾ വാങ്ങുമ്പോൾ സമ്മാന കൂപ്പൺ ലഭിക്കും. കാർ ഉൾപ്പെടെ 25,000 സമ്മാനങ്ങളാണുള്ളത്. എച്ച്.പി.സി.എൽ റീജിയണൽ മാനേജർ സുനിൽകുമാർ.ടി.യു, അഖിൽ ഹരി,യൂസഫ് , മനോജ് എന്നിവർ സംസാരിച്ചു.