കോതമംഗലം: ആദിവാസി ഐക്യ വേദി സംഘടിപ്പിക്കുന്ന കളക്ടറേറ്റ് ധർണ ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം യു.ഡി.എഫ് കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും. അറാക്കപ്പിൽ നിന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു കൊടുക്കുക, വനാവകാശം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ആദിവാസി ഐക്യ വേദി പ്രസിഡന്റ് ചിത്ര നിലമ്പൂർ, സെക്രട്ടറി ബിനു എന്നിവർ പങ്കെടുക്കും.