മൂവാറ്റുപുഴ: പോക്സോ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ സി.പി.എം വർഗ്ഗ ബഹുജന സംഘടനകൾ മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരം മൂന്ന് ദിവസം പിന്നിട്ടു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടന്ന സത്യഗ്രഹ സമരം ജില്ലാ സെക്രട്ടറി എ.എ.അൻഷാദ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി .മൂസ അദ്ധ്യക്ഷത വഹിച്ചു. സി. പി.എം ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം . മാത്യു, ട്രഷറർ എം.എ. റിയാസ് ഖാൻ,എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വിജയ് കെ. ബേബി, ബിനു സി. വർക്കി, എൽദോസ് ജോയി, പി പ്രശാന്ത് എന്നിവർ സംസാരിച്ചു. നാളെ രാവിലെ കേരള കർഷക സംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹ സമരം. ജില്ലാ സെക്രട്ടറി എം. സി .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.