കളമശേരി: കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജില്ലാ റൂറൽ പൊലീസ് ആസ്ഥാനത്ത് സൗജന്യ ഹെപ്പറ്റൈറ്റിസ് രോഗ പരിശോധന ക്യാമ്പ് നടത്തി. കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന പൊലീസ് സേനയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ആശുപത്രി ജനറൽ മാനേജർ എൻ. ജിജേഷ്, റൂറൽ എസ്.പി.സുരേഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ.റാഫി എന്നിവർ സംസാരിച്ചു.