ഫാക്ടിൽ ഉദ്യോഗമണ്ഡൽ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ നടത്തിവന്ന സമരം പിൻവലിച്ചു. യൂണിയനുകളുടെ ആവശ്യങ്ങൾ കമ്പനി അംഗീകരിച്ചതായി നേതാക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ ഫാക്ട് മാനേജ്മെൻ്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ (എച്ച്.ആർ) എ.ആർ.മോഹൻകുമാർ, ജനറൽ മാനേജർ (യു.സി) ആർ. മണിക്കുട്ടൻ, ഡി.ജി.എം ദിലീപ്മോഹൻ, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എ.ഡി. സുജിൽ, ടി.ആർ. മോഹനൻ, സനോജ്, ഷിബു, നാരായണൻകുട്ടി, സലിം, പി.എം. അലി, അജിത്കുമാർ, എം.ടി.നിക്സൻ എന്നിവർ പങ്കെടുത്തു.