adharav
ആലുവ നഗരസഭ 24,25,26 വാർഡുകളിൽ എസ്.എസ്.എൽ.സി പരിക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് 20 - ട്വന്റി ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് ശ്യാം പദ്മനാഭൻ സമ്മാനിക്കുന്നു

ആലുവ: നഗരസഭ 24,25,26 വാർഡുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ 11 വിദ്യാർത്ഥികളെ 20 - ട്വന്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് ശ്യാം പദ്മനാഭൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. രാജേഷ്, സെക്രട്ടറി മോബിൻ മോഹൻ, ജോമോൻരാജ്, അസദ് സിറാജ് എന്നിവർ സംസാരിച്ചു.