പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് പഞ്ചായത്തിലെ 3, 6, 14 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം നടത്തി. വാർഡിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, മുൻ പ്രസിഡന്റ് പി.ഒ. ജെയിംസ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി സജീഷ്, കെ.പി. വർഗീസ്, മോഹൻദാസ്, യൂണിറ്റ് ഭാരവാഹികൾ ഹരി, എൽദോസ് എന്നിവർ പങ്കെടുത്തു.