പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ ഉദ്യോഗസ്ഥർ ഇല്ലാത്തതിലും, നിലവിലുള്ള സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദിന്റെ നേതൃത്വത്തിൽ ഉപവസസമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. വെങ്ങോല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.പി. ജോർജ്, ജോയി മടത്തിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എം. കുര്യാക്കോസ്, വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.പി. എൽദോസ്, ഷിഹാബ് പള്ളിക്കൽ, ഷമീദ ശരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.