തോപ്പുംപടി: പൊതുഗതാഗതം സംരക്ഷിക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക, നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യബസ് ഉടമ സംഘടന ബസിനകം സമരവേദിയാക്കി വേറിട്ട പ്രതിഷേധം നടത്തി. ചുള്ളിക്കലിൽ നടന്ന ഉപവാസസമരം മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, കൗൺസിലർ ബാസ്റ്റിൻ ബാബു, ടി.എസ്. തമ്പാൻ, അഗസ്റ്റസ് സിറിൾ, രാമപടിയാർ, കവിത ഹരികുമാർ, അഗസ്റ്റസ് സിറിൾ, എം.ഡി. ആന്റണി എന്നിവർ സംസാരിച്ചു.