ഫോർട്ടുകൊച്ചി: കാശിമഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയുടെ ചാതുർമാസവ്രതം കൊച്ചി തിരുമല ക്ഷേത്രത്തിലെ വ്യാസമന്ദിരത്തിൽ തുടങ്ങി. നവംബർ 16ന് സമാപിക്കും.നാല് മാസത്തെ വ്രതാനുഷ്ഠാനത്തിൽ വേദ- പുരാണ പാരായണം,നാഗ പഞ്ചമി, ഋഗുപാകർമ്മം, ജന്മാഷ്ടമി, വിനായകചതുർത്ഥി, അനന്തവ്രതം, നവരാത്രി, ദീപാവലി തുടങ്ങി വിശേഷദിനാഘോഷ ങ്ങളും പ്രഭാഷണങ്ങളുംനടക്കും. 30 വർഷങ്ങൾക്ക് ശേഷമാണ് കൊച്ചിയിൽ ചാതുർ മാസ വ്രതാനുഷ്ഠാനം നടക്കുന്നത്. കൊച്ചി തിരുമല ക്ഷേത്ര ആചാര്യന്മാരായ മങ്കേഷ് എൽ.ഭട്ട്, തന്ത്രി ആർ. ഗോവിന്ദ് ഭട്ട്, യോഗേഷ് ഭട്ട് ,സുധാകര ഭട്ട് ,സോമവാദ്ധ്യാർ, എൽ. കൃഷ്ണഭട്ട് തുടങ്ങി നൂറോളം വൈദികർ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.