തൃക്കാക്കര: തൃക്കാക്കര ഫയർ സ്റ്റേഷനിൽ നിന്നും വാഹനങ്ങൾ പോകുന്ന മെത്രിപുരം റോഡ് തകർന്നടിഞ്ഞ നിലയിൽ. റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. സിവിൽ ഡിഫൻസ് അംഗങ്ങളായ സിൽവി സുനിൽ, ഡോ.കെ.ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. റോഡ് തകർന്നതോടെ അടിയന്തര ഘട്ടത്തിൽ തൃക്കാക്കര ഫയർ സ്റ്റേഷനിൽ നിന്നും വാഹനങ്ങൾ കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു.
ജനങ്ങൾക്ക് സഹായത്തിനെത്തേണ്ട ഫയർ ഫോഴ്‌സിന് റോഡിലെ കുണ്ടും കുഴികളും അസൗകര്യം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.