ആലുവ: അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ മോട്ടോർ വാഹനവകുപ്പ് നിയമം ആവശ്യമായ ഭേദഗതികളോടെ ശക്തമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. മാലിന്യം നിക്ഷേപിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥ നിലവിൽ മോട്ടോർ വാഹന നിയമത്തിലുണ്ടെന്നും ആവശ്യമായ വകുപ്പുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള നടപടികൾ പരിഗണനയിലുണ്ട്.