തോപ്പുംപടി: ആറ് വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് രാമേശ്വരം കോളനി അല്ലേലിൽ പുരയിടം വീട്ടിൽ സേവ്യർ റോജനെ (33) തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടിയെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ കുട്ടി പഠിക്കുന്ന സ്ക്കൂളിലെ അദ്ധ്യാപകരെ വിവരം അറിയിച്ചു. അവർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിവരം കൈമാറി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായി ബന്ധം വേർപെടുത്തി കുട്ടിയുമായി കഴിയുകയാണിയാൾ. കുട്ടിയെ ശിശു ക്ഷേമ ഭവനിലേക്ക് മാറ്റി. പ്രതിയെ റിമാൻഡ് ചെയ്തു.